ഹിംഗോളി: മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ പടക്കഗോഡൗണിലുണ്ടായ തീപിടിത്തത്തിലും സ്ഫോടനത്തിലും രണ്ടു പേർ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു. ജനസാന്ദ്രതയേറിയ മാർവാഡി ഗല്ലിയിലായിരുന്നു അപകടം.